ഗുരുവായൂർ: ക്ഷേത്രത്തിൽ മണ്ഡലകാലമുന്നോടിയായി ശുദ്ധിച്ചടങ്ങുകൾക്ക് തുടക്കമായി. ചടങ്ങുകൾ മണ്ഡലകാലം തുടങ്ങുന്ന തിങ്കളാഴ്ച സമാപിക്കും. ഇന്നലെ വൈകീട്ട് ദീപാരാധനയ്ക്കുശേഷം രക്ഷാഘ്‌നഹോമവും വാസ്തുഹോമവും വാസ്തു കലശാഭിഷേകവും നടന്നു. ഇന്ന് രാവിലെ ശുദ്ധിച്ചടങ്ങുകൾ തുടരും. നാളെ ഉച്ചപൂജയ്ക്ക് 25 കലശം ഗുരുവായൂരപ്പന് അഭിഷേകം ചെയ്യും. മണ്ഡലകാലം തുടങ്ങുന്നതോടെ ഗുരുവായൂരപ്പന് വിശേഷമായി പഞ്ചഗവ്യാഭിഷേകം ആരംഭിക്കും. 40 ദിവസത്തെ പഞ്ചഗവ്യാഭിഷേകത്തിനുശേഷം മണ്ഡലം സമാപനമായ 41-ാം ദിവസം കളഭമാണ് അഭിഷേകം ചെയ്യുക. ദിവസവും ഉച്ചപ്പൂജയാണ് പഞ്ചഗവ്യാഭിഷേകം.