ചേർപ്പ്: പെരുവനം മഹാദേവ ക്ഷേത്രത്തിൽ ദീപാവലി നാളിൽ ലക്ഷദീപം തെളിച്ചു. 2001ൽ ഒരു ഭക്തന്റെ വഴിപാടായി തുടങ്ങിയ ദീപം തെളിക്കൽ 20-ാം വർഷമാണ് വഴിപ്പാടായി തെളിയിച്ചത്.
പെരുവനം അപ്പുമാരാർ വാദ്യകലാ പീഠം മേളകുലപതി പെരുവനം അപ്പുമാരാരുടെ ദീപ്തസ്മരണയ്ക്കായി വാദ്യകലാകരൻമ്മാർക്ക് നൽകുന്ന അപ്പുമാരാർ പുരസ്‌കാരമായ സുവർണ്ണമുദ്രയും, പ്രശസ്തി പത്രവും, പൊന്നാടയും 'പെരുവനം ക്ഷേത്രം തന്ത്രി കെ.പി.സി. വിഷ്ണു ഭട്ടതിരിപ്പാട് പ്രശസ്തമദ്ദള വിദ്വാൻ കല്ലേ കുളങ്ങര കൃഷ്ണവാരിയർക്ക് നൽകി. 'കൊച്ചിൻ ദേവസ്വം ബോർഡ് മെമ്പർ മധു പ്രശസ്തിപത്രം സമർപ്പിച്ചു. ചോറ്റാനിക്കര വിജയൻ മാരാർ പൊന്നാട അണിയിച്ചു.
വിശേഷാൽ നിറമാല, നാദസ്വരം, ദീപാരാധനയ്ക്ക് ചോറ്റാനിക്കര വിജയൻ മാരാർ, കല്ലേകുളങ്ങര കൃഷ്ണവാരിയർ, പെരുവനം ഹരിദാസ് എന്നിവരുടെ പഞ്ചവാദ്യം, വിനായക് അശ്വിൻ എന്നിവരുടെ കേളി അരങ്ങേറ്റവും ഉണ്ടായിരുന്നു.