sri-viswanatha-kshethram-
ശ്രീവിശ്വനാഥ ക്ഷേത്രാങ്കണത്തിൽ നടന്ന ദീപാലങ്കാരം.

ചാവക്കാട്: മണത്തല ശ്രീവിശ്വനാഥ ക്ഷേത്രത്തിൽ ദീപാവലിയോട് അനുബന്ധിച്ച് ക്ഷേത്രാങ്കണത്തിൽ നടന്ന ദീപാലങ്കാരം ഭക്തിസാന്ദ്രം. കഴിഞ്ഞ വർഷങ്ങളിൽ ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും, മാതൃസമിതി അംഗങ്ങളും, ഗുരുപാദപുരി വിവേകാനന്ദ ബാലഗോകുലം അംഗങ്ങളും ചേർന്നാണ് ദീപാലങ്കാരത്തിന് നേതൃത്വം നൽകാറ് പതിവ്. ഇത്തവണ കൊവിഡിന്റെ പശ്ചാത്തലത്തിൽ അധികം പേർ പങ്കെടുത്തില്ല.