തൃശൂര്‍: പ്രഖ്യാപനത്തിന് പിന്നാലെ സ്ഥാനാർത്ഥികൾ വോട്ടുതേടി തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായതോടെ നേതാക്കൾക്കും പ്രവർത്തകർക്കും ആവേശം. കൊവിഡ് വ്യാപനകാലത്തിൻ്റെ നിയന്ത്രണങ്ങൾക്കുള്ളിൽ വോട്ടു തേടാനുള്ള പുത്തൻ മാർഗങ്ങളും രീതികളും നടപ്പാക്കാനുളള തത്രപ്പാടിലാണവർ.
മുന്നണികളിൽ ചിലയിടങ്ങളിൽ അസ്വാരസ്യങ്ങളും വിമതശബ്ദങ്ങളും രാജിഭീഷണിയുമെല്ലാം ഉയർന്നെങ്കിലും വലിയ പൊട്ടിത്തെറി ഉണ്ടായില്ലെന്ന ആശ്വാസത്തിലാണ് മുതിർന്ന നേതാക്കൾ. മാരത്തോൺ ചർച്ചകൾക്ക് ശേഷമാണെങ്കിലും സീറ്റ് വിഭജനവും വലിയ പ്രശ്നങ്ങളില്ലാതെ മുന്നണികൾക്ക് പരിഹരിക്കാനായി. ത്രികോണമത്സരം നടക്കുന്ന നിരവധി ഡിവിഷനുകളുള്ള കോർപറേഷൻ പരിധി തന്നെയാണ് ജില്ലയിലെ ചൂടൻ മത്സരരംഗം.
ജയം ആർക്കൊപ്പമെന്ന് ഉറപ്പിച്ച് പറയാനുള്ള ഡിവിഷനുകൾ വളരെ കുറവ്. എണ്ണയിട്ട യന്ത്രം പോലെ പാർട്ടി സംവിധാനങ്ങളും സജീവം. വിജയസാദ്ധ്യതയുള്ള ജില്ലാ നേതാക്കളെ അണിനിരത്തി യു.ഡി.എഫും എൽ.ഡി.എഫും സംസ്ഥാനനേതാക്കളെ ഇറക്കി എൻ.ഡി.എയും രംഗം കൊഴുപ്പിച്ചു കഴിഞ്ഞു. ജില്ലാ പഞ്ചായത്തിലും മത്സരം കടുക്കുമെന്ന് ഉറപ്പായി. നഗരസഭകളിലും വാശിയേറിയ പോരാട്ടത്തിന് വഴിയൊരുങ്ങിക്കഴിഞ്ഞു. ബ്ളോക്ക് പഞ്ചായത്തിലേക്കാണ് അധികം ആരും ഉറ്റുനോക്കാത്തത്.
ജില്ലാ പഞ്ചായത്ത് ഡിവിഷനുകൾ: 29.
ഇപ്പോഴത്തെ കക്ഷിനില
നഗരസഭകൾ: 7
തൃശൂർ കോർപറേഷൻ കക്ഷിനില
ബ്‌ളോക്ക് പഞ്ചായത്തുകൾ: 16
എൽ.ഡി.എഫ് ഭരണം: 13
യു.ഡി.എഫ്: 3
ഗ്രാമപഞ്ചായത്തുകൾ: 86
എൽ.ഡി.എഫ് ഭരണം: 67
യു.ഡി.എഫ്: 18.
എൻ.ഡി.എ: 01