തൃശൂർ : ജില്ലാ പഞ്ചായത്ത് ഭരണം നിലനിറുത്താൻ പരിചയ സമ്പന്നർക്കും യുവാക്കൾക്കും മുൻതൂക്കം നൽകി എൽ.ഡി.എഫ് പട്ടിക. 29 സീറ്റുകളിൽ പകുതിയിലേറെ സീറ്റുകളിൽ സി.പി.എം മത്സരിക്കുമ്പോൾ സി.പി.ഐ ഏഴ് സീറ്റീലാണ് മത്സരിക്കുക. ഘടക കക്ഷികളിൽ എൽ.ജെ.ഡി, കേരള കോൺഗ്രസ് (എം), എൻ.സി.പി, ഐ.എൻ.എൽ എന്നിവരെയും തൃപ്തിപ്പെടുത്തിയാണ് എൽ.ഡി.എഫ് സീറ്റ് പ്രഖ്യാപിച്ചത്.
മുൻ ജില്ലാ പഞ്ചായത്തംഗം പി.കെ ഡേവിസ്, നിലവിലെ അംഗം മഞ്ജുള അരുണൻ, പി.എം അഹമ്മദ്, മാടക്കത്തറ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് വിനയൻ, വി.എൻ സുർജിത് എന്നിവരെ മത്സരിപ്പിക്കുമ്പോൾ നിലവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസിന് സീറ്റ് നൽകിയില്ല. സി.പി.ഐ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാറിനെ ഒഴിവാക്കിയപ്പോൾ മുൻ താന്ന്യം പഞ്ചായത്ത് പ്രസിഡന്റ് ഷീല പറയങ്ങാട്ടിലിനെയാണ് ഉൾപ്പെടുത്തിയത്. ഭരണം ലഭിച്ചാൽ സി.പി.എമ്മിലെ പി.കെ ഡേവിസാകും പ്രസിഡന്റ്. സി.പി.ഐയിൽ ആമ്പല്ലൂരിൽ നിന്ന് മത്സരിക്കുന്ന വി.എസ് പ്രിൻസിനാണ് സാദ്ധ്യത.
ചൂണ്ടലിൽ എൻ.സി.പിക്കായി എ.വി വല്ലഭനും കടപ്പുറത്ത് ഐ.എൻ.എല്ലിനായി നൗഷാദ് പി.എമ്മും പുത്തൂരിൽ കേരള കോൺഗ്രസിനായി (എം) സെബാസ്റ്റിയൻ ജോസ് മഞ്ഞളിയും രംഗത്തിറങ്ങും.
സി.പി.ഐക്ക് ലഭിച്ച ഏഴ് സീറ്റുകളിൽ അഞ്ച് പേരും വനിതകളാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മഞ്ജുള അരുണനെ സി.പി.എമ്മും ഷീല പറയങ്ങാട്ടിലിനെ സി.പി.ഐയും പരിഗണിച്ചേക്കും.
സ്ഥാനാർത്ഥികൾ
സി.പി.എം
പത്മം വേണുഗോപാൽ (കാട്ടകാമ്പൽ), ജലീൽ ആദൂർ (എരുമപ്പെട്ടി), പി. സാബിറ (വള്ളത്തോൾ നഗർ), മായ മോഹൻദാസ് (ചേലക്കര), കെ.വി സജു( പീച്ചി), പി.എസ് വിനയൻ (വാഴാനി), സരിതാ രാജേഷ് (പുതുക്കാട്),
ജനീഷ് പി. ജോസ് (അതിരപ്പിള്ളി), കെ.കെ ഷിജു (കൊരട്ടി), പി.കെ ഡേവിസ് (ആളൂർ), ലത ചന്ദ്രൻ( പറപ്പൂക്കര), സുഗത ശശിധരൻ (എറിയാട്), മഞ്ജുള അരുണൻ (തൃപ്രയാർ), വി.ജി വനജ കുമാരി (ചേർപ്പ്), വി.എൻ സുർജിത്ത് (അന്തിക്കാട്), പി.എം അഹമ്മദ് ( തളിക്കുളം).
സി.പി.ഐ
ദീപ എസ്. നായർ (തിരുവില്വാമല), ലിനി ഷാജി (അവണൂർ), വി.എസ് പ്രിൻസ് (ആമ്പല്ലൂർ), ശോഭ സുഭാഷ് (മാള), കെ.എസ് ജയ (കയ്പ്പംഗലം), ഷീല അജയഘോഷ് (കാട്ടൂർ), ഷീല പറയങ്ങാട്ടിൽ (അമ്മാടം), ബെന്നി ആന്റണി (മുല്ലശേരി)
എൽ.ജെ.ഡി
റഹീം വെട്ടിപറമ്പിൽ (വടക്കേക്കാട്), അജി ഫ്രാൻസിസ് (അടാട്ട്)
ബി. ജെ. പി സ്ഥാനാർത്ഥികൾ
തൃശൂര്‍: ജില്ലാ പഞ്ചായത്തിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ച് ബി. ജെ. പി. 26 ജില്ലാ ഡിവിഷനുകളുടെ പട്ടികയാണ് ബി. ജെ. പി ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ അനീഷ്കുമാര്‍ പ്രഖ്യാപിച്ചത്. 1. വടക്കേക്കാട്- മോഹനന് ഇച്ചിത്തറ 2. കാട്ടാകാമ്പല്‍- ഗീത മോഹനന് 3. എരുമപ്പെട്ടി- അഭിലാഷ് തയ്യൂര്‍ 4. വള്ളത്തോള്‍ നഗര്‍ - ലിജിത ഷാജി 5. തിരുവില്വാമല - പ്രസന്ന ശശി 6. ചേലക്കര- ഓമന കെ. ഉണ്ണി 7. വാഴാനി- റിഷി പല്‍പ്പു 8. അവണൂര്‍-ധന്യ രാമചന്ദ്രന് 9. പീച്ചി- സരിഗ പീച്ചി 10. പുത്തൂര്‍- ബിജോയ് തോമസ് 11. ആമ്പല്ലൂര്‍- ഷാജുമോന്‍ വട്ടേക്കാട് 12. പുതുക്കാട്- സന്ധ്യ സജീവ് 14. കൊരട്ടി- സരസ്വതി ദേവി 15. മാള-ബിന്ദു കുട്ടന് 16. ആളൂര്‍- റീസന്‍ ചെവിടാന് 17. പറപ്പൂക്കര- സിനി രാജേഷ് 18. എറിയാട് - അമൃത ഗണേശന് 19. കയ്പ്പമംഗലം-ധന്യ രാജേഷ് 21. കാട്ടൂര്‍- സുഭിത ജയകൃഷ്ണന് 22. ചേര്‍പ്പ്- സുജിത വി.ആര് 23. അമ്മാടം-റിനി പ്രദീപ് 25. തളിക്കുളം- ജോഷി ബ്ലാങ്ങാട് 26. കടപ്പുറം - കെ.ആര് ബൈജു 27. മുല്ലശ്ശേരി - ഉല്ലാസ് ബാബു 28. അടാട്ട് - എം.കെ നാരായണന്‍കുട്ടി 29. ചൂണ്ടല്‍ - സബീഷ് മരതയൂര്‍.