കയ്പമംഗലം: ദേവമംഗലം ക്ഷേത്രത്തിൽ കൊവിഡ് പശ്ചാത്തലത്തിൽ തുലാമാസ വാവു ബലിയിടൽ മാറ്റി പകരമായി തിലഹവനം നടത്തി. ക്ഷേത്രം മേൽശാന്തി അഖിലേഷിന്റെ മുഖ്യ കാർമ്മികത്വത്തിൽ കുട്ടുശാന്തി, ദിദിൻ ശാന്തി എന്നിവർ സഹകാർമ്മികരായി. ഇന്ന് വൃശ്ചികം ഒന്ന് മണ്ഡലമാസാരംഭം രാവിലെ ഗണപതിഹവനം ശ്രീ ധർമ്മശാസ്താവിന് വിശേഷാൽ കലശാഭിഷേകം നെയ്യഭിഷേകം മറ്റഭിഷേകങ്ങളും നടക്കും. മണ്ഡലമാസ ദിവസങ്ങളിൽ രാവിലെ അയ്യപ്പന് നെയ്യഭിഷേകവും ഉണ്ടാവും.