തൃശൂര്‍: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി തൃശൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയനും സഹകരണ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ജില്ലാതല ആഘോഷം കേരള ബാങ്കിന്റെ കോവിലകത്തുംപാടം മിനി ഹാളില്‍ നടന്നു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) രാജന്‍ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോയ് ഫ്രാന്‍സിസ് അദ്ധ്യക്ഷനായി.
'ബാങ്കിംഗ് നിയന്ത്രണ ഭേദഗതി ബില്ലും സഹകരണ മേഖലയും ' എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ യു.എഫ്.ബി.യു സംസ്ഥാന സമിതി അംഗം ടി. നരേന്ദ്രന്‍ വിഷയം അവതരിപ്പിച്ചു. കേരള ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി.ആർ. രവിചന്ദ്രന്‍ മോഡറേറ്ററായി. പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി കെ. മുരളീധരന്‍, കേരള ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഷാജു പി. ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.
സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സെക്രട്ടറി കെ.ഒ. പിയൂസ് സ്വാഗതവും പി.പി. ഷിനോജ് നന്ദിയും പറഞ്ഞു. ജില്ലയിലെ പ്രമുഖ സഹകാരികളും വകുപ്പ് ഉദ്യോഗസ്ഥരും സര്‍ക്കിള്‍ യൂണിയന്‍ ഭരണ സമിതി അംഗങ്ങളും യോഗത്തില്‍ പങ്കെടുത്തു.