തൃശൂർ: വിവിധ കേരളീയ കലാരൂപങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചവർക്ക് 24 വർഷമായി നൽകിവരുന്ന എം. കൃഷ്ണൻകുട്ടി സ്മാരക പുരസ്‌കാരം മോഹിനിയാട്ടം പ്രതിഭയായ കവിത കൃഷ്ണകുമാറിന് സമ്മാനിച്ചു. പ്രൊഫ. എം. മാധവൻ കുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കലാനിരൂപകനായ പ്രൊഫ. ജോർജ് എസ്‌. പോൾ പുരസ്‌കാരം സമ്മാനിച്ചു. 10,111 രൂപയും സ്മാരക മുദ്രയും ആണ് പുരസ്‌കാരം . പ്രൊഫ. എം. ഹരിദാസ്, എ. രാമകൃഷ്ണൻ, കവിത കൃഷ്ണകുമാർ , കെ. ജയപ്രകാശ് എന്നിവർ സംസാരിച്ചു.