gvr-krishna-geethy
ഗുരുവായൂരിലെ മാനവേദ സമാധിയിൽ ഞായറാഴ്ച നടന്ന പുഷ്പാർച്ചന

ഗുരുവായൂർ: ഗുരുവായൂരിൽ ആഘോഷമില്ലാതെ കൃഷ്ണഗീതി ദിനം. മാനവേദ മഹാരാജാവ് 'കൃഷ്ണഗീതി' രചിച്ച് ഗുരുവായൂരപ്പന് സമർപ്പിച്ച തുലാം 30നാണ് കൃഷ്ണഗീതി ദിനമായി ആഘോഷിച്ചുവരുന്നത്. ഞായറാഴ്ച രാവിലെ പാഞ്ചജന്യം വളപ്പിലെ മാനവേദ സമാധി മന്ദിരത്തിൽ പുഷ്പാർച്ചന നടത്തി.

ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, ഭരണസമിതി അംഗം എ.വി. പ്രശാന്ത് എന്നിവർ നേതൃത്വം നൽകി. ക്ഷേത്രം ആദ്ധ്യാകത്മിക ഹാളിൽ ഡോ. വി. അച്യുതൻകുട്ടിയുടെ നേതൃത്വത്തിൽ കൃഷ്ണഗീതി പാരായണവും സമാപിച്ചു.

കൃഷ്ണനാട്ടത്തിന്റെ അരങ്ങുകളിയും കൃഷ്ണനാട്ടം കലാകാരൻമാർക്ക് മാനവേദ സുവർണ മുദ്രയും വാസു നെടുങ്ങാടി എൻഡോവ്‌മെന്റ് പുരസ്‌കാരവും ഇക്കുറിയുണ്ടായില്ല.