ഏങ്ങണ്ടിയൂർ: വാടാനപ്പിള്ളി, ഏങ്ങണ്ടിയൂർ പഞ്ചായത്തുകളുടെ അതിർത്തിയായ മണപ്പാട് കിഴക്കുള്ളതും പുഴയിൽ നിന്നുള്ള വലിയതോടിന് കുറുകെയുള്ളതുമായ ഐ.വി കെട്ട് സാമൂഹിക വിരുദ്ധർ മുറിച്ചുമാറ്റി. ഇതേത്തുടർന്ന് പ്ളാസ്റ്റിക്ക് ഷീറ്റ് താഴേക്കിരുന്ന് കെട്ടിനുള്ളിൽ നിന്ന് മണൽ ഒലിച്ചുപോയി. ഇതേത്തുടർന്ന് പുഴയിൽ നിന്നും ഉപ്പുവെള്ളം കൃഷിയിടത്തിലേക്ക് കയറി. എംഗൽസ് നഗറിലുള്ള ക്യഷിയിടം ഉപ്പുവെള്ള ഭീഷണിയിലായി. നെൽക്കൃഷിയിടത്തിലേക്കും സമീപത്തെ പ്രദേശങ്ങളിലേക്കും ഉപ്പുവെള്ളം കയറാതിരിക്കുന്നതിനായി അടച്ചിട്ടിരുന്നതാണ് ഐ.വി കെട്ട്.