തൃപ്രയാർ: മണ്ഡല മാസാചരണത്തിന്റെ ഭാഗമായി തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ അംഗുലീയാങ്കം കൂത്ത് പുറപ്പാടിന് ഇന്ന് തുടക്കം. ഉച്ചപൂജ കഴിഞ്ഞ് നട തുറക്കുന്ന നേരത്താണ് കൂത്ത് പുറപ്പാട് നടക്കുക. സ്ഥാനികളായ മാണി വാസുദേവ ചാക്യാർ കുടുംബാംഗമായ മാണി വാസുദേവ ചാക്യാരാണ് ഹനുമദ് വേഷത്തിൽ കൂത്ത് അവതരിപ്പിക്കുക. ഈ വർഷം ദേവസ്വത്തിന്റേത് കൂടാതെ 20 കുത്തുകൾ ഇതുവരെ ശീട്ടാക്കിയിട്ടുണ്ട്.