കൊടുങ്ങല്ലൂർ: ഇലക്ഷൻ കമ്മിഷന്റെ മാർഗ്ഗ നിർദ്ദേശം ലംഘിച്ച് റോഡിൽ പെയിന്റ് ഉപയോഗിച്ച് സ്ഥാനാർത്ഥിയുടെ പേര് എഴുതിയ ബി.ജെ.പി പ്രവർത്തകനെ കൊടുങ്ങല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തു. കൊടുങ്ങല്ലൂർ നഗരസഭയിലെ വയലാർ ദേശത്ത് കൈമാപറമ്പിൽ സിനോജിനെയാണ് (32) എസ്.ഐ ഇ.ആർ ബൈജു അറസ്റ്റ് ചെയ്തത്.

ഇലക്‌ഷൻ കമ്മിഷന്റെ മാർഗ്ഗ നിർദ്ദേശം പുറപ്പെടുവിച്ച സമയത്ത് തന്നെ കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ പി.കെ പത്മരാജൻ എല്ലാം രാഷ്ട്രീയ പാർട്ടികളുടെയും യോഗം വിളിച്ച് പ്രത്യേക നിർദ്ദേശം നൽകിയിരുന്നതാണ്. എന്നാൽ നിർദ്ദേശം ലംഘിച്ച് വയലാർ ഭാഗത്ത് പെയിന്റ് ഉപയോഗിച്ച് സ്ഥാനാർത്ഥിയുടെ പേരെഴുതുകയായിരുന്നു.