അരിമ്പൂർ: യു.ഡി.എഫ് ഘടക കക്ഷിയായ കേരള കോൺഗ്രസ് (എം) ജോസഫ് വിഭാഗം ഇടഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അരിമ്പൂരിൽ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് നടപടി. ജില്ലാ കമ്മിറ്റി തീരുമാനപ്രകാരം ലഭിക്കേണ്ട ഒരു സീറ്റ് കോൺഗ്രസ് അരിമ്പൂർ മണ്ഡലം കമ്മിറ്റി നിഷേധിച്ചെന്ന് ഭാരവാഹികൾ പറഞ്ഞു.
തുടർ നടപടികൾ ആലോചിക്കുന്നതിനായി ചേർന്ന യോഗം സംസ്ഥാന ജനറൽ സെക്രട്ടറി എം.പി. പോളി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ടി.എ. പ്ലാസിഡ് അദ്ധ്യക്ഷനായി. സി.എഫ്. ലോറൻസ്, അഡ്വ. പോൾ ആന്റണി, സി.എഫ്. ജോസഫ് എന്നിവർ പ്രസംഗിച്ചു.

അരിമ്പൂർ പഞ്ചായത്തിൽ പത്താം വാർഡിൽ അഡ്വ. രഞ്ജു പോൾ, മൂന്നാം വാർഡിൽ സി.എൽ. ലോറൻസ്, പതിനൊന്നാം വാർഡിൽ ഗോപി കളരിക്കൽ, നാലാം വാർഡിൽ ജോഫി ചാലിശ്ശേരി എന്നിവർ നാമനിർദ്ദേശ പത്രിക നൽകാനും തീരുമാനിച്ചു.