വടക്കാഞ്ചേരി: യുവാക്കളെയും കൂടുതൽ യുവതികളെയും ഉൾപ്പെടുത്തി വടക്കാഞ്ചേരി നഗരസഭയിലേക്കുള്ള യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ പട്ടികയായി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അടക്കം 14 യൂത്ത് കോൺഗ്രസുകാരും, ആദ്യകാല നാലു പഞ്ചായത്ത് പ്രസിഡന്റുമാരും യു.ഡി.എഫ് സ്ഥാനാർത്ഥികളാണ്. കെ. അജിത്കുമാർ, കെ.ടി. ജോയ്, എസ്.എസ്.എ. ആസാദ്, സിന്ധു സുബ്രഹ്മണ്യൻ എന്നീ ആദ്യകാല പഞ്ചായത്ത് പ്രസിഡന്റുമാർ മത്സര രംഗത്തുണ്ട്. വടക്കാഞ്ചേരി നഗരസഭ പിടിച്ചെടുക്കുകയാണ് യു.ഡി.എഫിന്റെ ലക്ഷ്യമെന്ന് കോൺഗ്രസ് നേതാവ് കെ. അജിത്കുമാർ പറഞ്ഞു.