വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭ ഭരിച്ച എൽ.ഡി.എഫ് ഭരണ സമിതിക്കെതിരെ യു.ഡി.എഫിന്റെ കുറ്റപത്രം. വടക്കാഞ്ചേരി നഗരസഭയെ ബാധിച്ച കൊവിഡാണ് എൽ.ഡി.എഫ് ഭരണമെന്ന് അനിൽ അക്കര എം.എൽ.എ പറഞ്ഞു. അഞ്ച് വർഷത്തെ ഭരണ കോട്ടങ്ങൾ അടങ്ങുന്ന കുറ്റപത്രം അനിൽ അക്കര എം.എൽ.എ നഗരസഭയ്ക്കു് മുന്നിൽ വച്ച് കെ. അജിത്കുമാറിന് കൈമാറി. മണ്ഡലം പ്രസിഡന്റ് അഡ്വ. സി.വി. ജയൻ, ടി.വി. സണ്ണി, സി.എ. ശങ്കരൻ കുട്ടി, എ.എസ്. ഹംസ എന്നിവർ പങ്കെടുത്തു.