വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയിലേക്കുള്ള എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ മന്ത്രി എ.സി. മൊയ്തീൻ പ്രഖ്യാപിച്ചു. വടക്കാഞ്ചേരിയുടെ വികസനത്തുടർച്ചയ്ക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾ ജയിച്ചു വരേണ്ടത് അനിവാര്യമാണെന്ന് അദേഹം പറഞ്ഞു. നഗരസഭയിലേകുള്ള 41 കൗൺസിലർമാരിൽ 39 പേരെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. രണ്ടു പേരെ ഇന്ന് പ്രഖ്യാപിക്കും.

സി.പി.എം ഏരിയ സെക്രട്ടറി പി.എൻ. സുരേന്ദ്രൻ ഇക്കുറി മത്സരരംഗത്തുണ്ട്. കോൺഗ്രസ് നേതാവും നഗരസഭാ മുൻ കൗൺസിലറുമായ ടി.വി. സണ്ണിയാണ് എതിർ സ്ഥാനാർത്ഥി. കഴിഞ്ഞ തവണ കൗൺസിലർമാരായിരുന്ന എം.ആർ. അനൂപ് കിഷോർ, പി.ആർ. അരവിന്ദാക്ഷൻ, പ്രസീത സുകുമാരൻ, സ്വപ്നശശി, പി. ഉണ്ണിക്കൃഷ്ണൻ, കെ.വി. ജോസ് എന്നിവർ ഇത്തവണയും മത്സരിക്കും.