തൃപ്രയാർ: നാട്ടികയിൽ അച്ഛനും മകനും ബി.ജെ.പി സ്ഥാനാർത്ഥികൾ. ധീവരസഭ സംസ്ഥാന സെക്രട്ടറിയും ബി.ജെ.പി പ്രവർത്തകനുമായ ജോഷി ബ്ലാങ്ങാട്ട് തളിക്കുളം ഡിവിഷനിൽ നിന്ന് ജില്ലാ പഞ്ചായത്തിലേക്കാണ് മത്സരിക്കുന്നത്. മകൻ വ്യാസൻ ജോഷി നാട്ടിക ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡിൽ നിന്നും ജനവിധി തേടുന്നു. വ്യാസൻ ജോഷി എം.എസ്.സി നഴ്‌സിംഗ് കഴിഞ്ഞ് പ്രാക്ടീസ് ചെയ്തുവരികയാണ്.