udf

തൃശൂർ: ഗ്രാമപഞ്ചായത്തുകളിൽ പ്രസിഡന്റുമാരായി തിളങ്ങിയ നേതാക്കളുമായി ജില്ലാ പഞ്ചായത്തിലേക്കുള്ള യു.ഡി.എഫ് സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങി. കോലഴി, നാട്ടിക, കടങ്ങോട്, മണലൂർ തുടങ്ങിയ പഞ്ചായത്തുകളുടെ അമരക്കാരായവരെ സ്ഥാനാർത്ഥികളാക്കുന്നതോടെ വിജയസാദ്ധ്യത കൂടുമെന്ന വിലയിരുത്തലിലാണ് യു.ഡി.എഫ്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥികളായി പി.കെ. രാജൻ, അഡ്വ. ജോസഫ് ടാജറ്റ് തുടങ്ങിയവരെയാണ് ചൂണ്ടിക്കാട്ടുന്നത്. ഗ്രൂപ്പ് സമവാക്യങ്ങൾ ഏറെക്കുറെ പാലിച്ചുവെന്നാണ് അവകാശപ്പെടുന്നതെങ്കിലും എ ഗ്രൂപ്പിനാണ് മുൻതൂക്കം. എന്നാൽ, കഴിഞ്ഞ തവണയുണ്ടായ കനത്ത തിരിച്ചടി ഉൾക്കൊണ്ടുകൊണ്ട് സ്ഥാനാർത്ഥി നിർണ്ണയത്തിലും ശ്രദ്ധ പുലർത്തി. എന്നാൽ വിമതരാജി ഭീഷണികൾ പൂർണമായും ഒഴിയുമെന്ന് പറയാനാകില്ല. പകുതിയിൽ താഴെ സിറ്റിംഗ് കൗൺസിലർമാരെ മാത്രമേ ഉൾപ്പെടുത്തിയിട്ടുള്ളൂ. സീറ്റ് വിഭജനം വലിയ അസ്വാരസ്യങ്ങളില്ലാതെ പൂർത്തിയാക്കിയതിനാൽ മുന്നണിക്കുള്ളിൽ അടിയൊഴുക്കുകൾ ഉണ്ടാകാനും സാദ്ധ്യതയില്ലെന്നാണ് യു.ഡി.എഫ് നേതൃത്വം കരുതുന്നത്.

...........................

ജില്ലാ പഞ്ചായത്ത് :

ആകെ ഡിവിഷനുകൾ..........................29

കോൺഗ്രസ്...................................... 22
മുസ്‌ലിം ലീഗ് ...................................... 03 (1 സ്വതന്ത്രൻ )


കേരള കോൺഗ്രസ്
ജോസഫ് വിഭാഗം..................................... 01
സി.എം.പി..................................... 01
കേരളകോൺഗ്രസ് (ജേക്കബ്)........... 01
ഫോർവേഡ്‌ ബ്ലോക്ക് ..................... 01

..................................

ഡിവിഷൻ - സ്ഥാനാർത്ഥികൾ:

കാട്ടകാമ്പാൽ - കല്യാണി എസ്. നായർ

എരുമപ്പെട്ടി - വി.കെ. രഘു

വള്ളത്തോൾ നഗർ - അനിത സീന

തിരുവില്വാമല - താര ഉണ്ണിക്കൃഷ്ണൻ

ചേലക്കര - ടി. നിർമ്മല

വാഴാനി - എൻ.എ. സാബു

പീച്ചി - ഇ.എസ്. ബൈജു

പുത്തൂർ - അഡ്വ. ജോസഫ് ടാജറ്റ്

ആമ്പല്ലൂർ - ഇ.എ. ഓമന

അതിരപ്പിള്ളി - ബിജു പി. കാവുങ്കൽ

കൊരട്ടി - ലീല സുബ്രമണ്യൻ

മാള - ശോഭന ഗോകുലനാഥൻ

ആളൂർ - അഡ്വ. ഒ.ജെ. ജെനീഷ്

പറപ്പൂക്കര - ഡെയ്‌നി സാജു പാറേക്കാടൻ

എറിയാട് - പി.എസ്. ലിൻസി

തൃപ്രയാർ - പി. വിനു

ചേർപ്പ് - സതി ടീച്ചർ

അന്തിക്കാട് - കെ.കെ. ബാബു

തളിക്കുളം - സി.എം. നൗഷാദ്

മുല്ലശ്ശേരി - പി.കെ. രാജൻ

അടാട്ട് - ജിമ്മി ചൂണ്ടൽ

ചൂണ്ടൽ - ജെയ്‌സൻ ചാക്കോ

....................................................

കഴിഞ്ഞ ഭരണസമിതിയിലെ കക്ഷിനില