election

തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളും സ്ഥാനാർത്ഥികളും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികൾ നിയമപരമാണെന്ന് പരിശോധിക്കുന്നതിന് ജില്ലാ, താലൂക്ക് തലത്തിൽ ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ് നിലവിൽ വന്നതായി കളക്ടർ എസ്. ഷാനവാസ് അറിയിച്ചു. ജില്ലാതലത്തിൽ സി. ലതിക (ആർ.ഡി.ഒ ഇരിങ്ങാലക്കുട 9497715877), പി. രേഖ 9496124450, ഐ.കെ. പൂക്കോയ 9446062408, ജി. പ്രസീത 9946469467, പി വിജയശ്രീ 9747816961, കെ.എൻ. സുനിൽകുമാർ 9249755241 എന്നിവരാണ് സ്‌ക്വാഡിനു നേതൃത്വം നൽകുന്നത്.

താലൂക്ക് തലത്തിൽ എം സന്ദീപ് (തഹസിൽദാർ, തൃശൂർ 9447731443), ഐ.ജെ. മധുസൂദനൻ (തഹസിദാർ, മുകുന്ദപുരം 9446340083), രേവ കെ (തഹസിൽദാർ, കൊടുങ്ങല്ലൂർ 9446230973), പി.യു. റഫീഖ് (തഹസിൽദാർ, തലപ്പിള്ളി 9496124994), ഇ.എൻ. രാജു (തഹസിൽദാർ, ചാലക്കുടി 9447833452), സി.എസ്. രാജേഷ് (തഹസിൽദാർ, ചാവക്കാട് 9847396494), ജീവ പി.എസ് (തഹസിൽദാർ, കുന്നംകുളം 8921200473) എന്നിവർ നേതൃത്വം നൽകും.

ഉത്തരവാദിത്വം

സ്‌ക്വാഡ് പ്രവർത്തനങ്ങളുടെ ഭാഗമായി നോട്ടീസുകൾ, ബാനറുകൾ, ബോർഡുകൾ, പോസ്റ്ററുകൾ, ചുവരെഴുത്തുകൾ, മൈക്ക് അനൗൺസ്‌മെന്റ്, പൊതുയോഗങ്ങൾ, സാമൂഹിക മാദ്ധ്യമങ്ങൾ വഴിയുള്ള പ്രചരണ പരിപാടികൾ എന്നിവയുടെ നിയമ സാധുത പരിശോധിക്കും. പ്ലാസ്റ്റിക്, ഫ്‌ളക്‌സ് മുതലായവയുടെ ഉപയോഗത്തിൽ കമ്മിഷൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. നിയമപരമല്ലാത്ത പ്രചാരണ പരിപാടികൾ ഉടൻ നിറുത്തിവയ്പിക്കും. നിയമാനുസൃതമല്ലാതെ പ്രദർശിപ്പിച്ചിട്ടുള്ള പോസ്റ്ററുകൾ, ബോർഡുകൾ എന്നിവ നീക്കം ചെയ്യാൻ നിർദേശം നൽകും.

നിർദേശം പാലിക്കാതിരുന്നാൽ ഇവ നീക്കം ചെയ്ത് ബന്ധപ്പെട്ടവരിൽ നിന്ന് ചെലവ് ഈടാക്കും. നിരീക്ഷകരുടെ ശ്രദ്ധയിൽപ്പെടുത്തി തുടർ നടപടിയും സ്വീകരിക്കും. ജില്ലാ താലൂക്ക് തല സ്‌ക്വാഡുകളുടെ പ്രവർത്തനങ്ങൾ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നൽകും. മാതൃകാ പെരുമാറ്റ ചട്ടവുമായി ബന്ധപ്പെട്ട് നിയോഗിച്ചിട്ടുള്ള നോഡൽ ഓഫീസറിൽ നിന്നും ആന്റി ഡീഫേസ്‌മെന്റുമായി ബന്ധപ്പെട്ട പരാതികളോ അപേക്ഷകളോ ലഭിച്ചാൽ സത്വര നടപടി സ്വീകരിക്കുമെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ കളക്ടർ അറിയിച്ചു.