തൃശൂർ.തിരഞ്ഞെടുപ്പ് ജീവനക്കാർക്ക് കൊവിഡ് പ്രതിരോധിക്കാനുള്ള സാനിറ്റൈസറ്റുകളുടെയും എൻ 95 മാസ്‌കുകളുടെയും കൈയുറകളുടെയും വിതരണം ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ തദ്ദേശ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കായി കർശന പ്രതിരോധ നടപടികളാണ് സ്വീകരിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥർ സാനിറ്റൈസർ നിർബന്ധമായും ഉപയോഗിക്കണം. ഫേസ് ഷീൽഡ്, മാസ്‌ക്, കൈയുറ എന്നിവയും ധരിച്ചിരിക്കണം.
ജില്ലയിൽ ഇതുവരെ വിതരണം ചെയ്തത്
എൻ 95 മാസ്‌കുകൾ - 16820
കൈയുറകൾ - 7600
സാനിറ്റൈസർ - 12308 ലിറ്റർ
ഫെയ്‌സ് ഷീൽഡുകൾ - 1415
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എ.വി. അബ്ദുൽ ലത്തീഫിനാണ് വിതരണച്ചുമതല. 16 ബ്ലോക്ക് പഞ്ചായത്തുകൾ, ഏഴ് മുനിസിപ്പാലിറ്റികൾ, കോർപറേഷൻ എന്നിവയിലേക്കാണ് ജീവനക്കാർക്കുള്ള കൊവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്യുന്നത്. പഞ്ചായത്ത് വരണാധികാരികൾക്കുള്ള സാമഗ്രികൾ അതത് ബ്ലോക്ക് ഓഫീസുകളിൽ നിന്ന് വിതരണം ചെയ്യും. വോട്ടർമാർക്കുള്ള സാമഗ്രികളുടെ വിതരണം പിന്നീട് നടക്കും.