ഗുരുവായൂർ: ഗുരുവായൂർ നഗരസഭയിലേക്ക് മത്സരിക്കുന്ന എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ നേതാക്കൾ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു. നഗരസഭയിലെ 43 സീറ്റിൽ 26 സീറ്റിലും സി.പി.എം സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. സി.പി.ഐ ഏഴ് സീറ്റിലും ജെ.ഡി.എസ് ഒരു സീറ്റിലും മത്സരിക്കും. ബാക്കിയുള്ള ഒമ്പത് സീറ്റിലും എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.
സ്ഥാനാർത്ഥികൾ: 1. ഫൈസൽ പൊട്ടത്തയിൽ, 2. സുഹറ ഹംസമോൻ, 3. ദിനിൽ, 4. ലത സത്യൻ, 5. പി.പി. വൈഷ്ണവ്, 6. നീതു തൃപ്തി, 7. കെ. അബ്ദുൾജബ്ബാർ, 8. രഹിത പ്രസാദ്, 9. ബിന്ദു അജിത്കുമാർ, 10. പി.എസ്. ജയൻ, 11. എ.എം. ഷെഫീർ, 12. മുനീറ അഷ്‌റഫ്, 13. ടി.എ. രാജഗോപാൽ, 14. സരസ്വതി ടീച്ചർ, 15. സുമന ബാബു, 16. ഭാമ മോഹൻദാസ്, 17. എം. കൃഷ്ണദാസ്, 18. തിരുവാലൂർ ശരത് നമ്പൂതിരി, 19. ആർ.വി.ഷെരീഫ്, 20. പി.കെ. നൗഫൽ, 21. അജിത ദിനേശൻ, 22. പി.വി. മധു, 23. അൻസാർ മൂക്കത്തയിൽ, 24. മിനി ബേബി, 25. ബിന്ദു പുരുഷോത്തമൻ, 26. സുബിത സുധീർ, 27. പ്രഭാകരൻ മണ്ണൂർ, 28. പ്രസാദ് പൊന്നരാശ്ശേരി, 29. ദേവിക ദിലീപ്, 30. ദീപ ബാബു, 31. സിന്ധു ഉണ്ണി, 32. എ.എസ്.മനോജ്, 33. അനീഷ്മ സനോജ്, 34. മീന ബാബു, 35. ഷൈലജ സുധൻ, 36. ജാൻസി വിൻസെന്റ്, 37. ബിബിത മോഹനൻ, 38. നിഷി പുഷ്പരാജ്, 39. എ.വി.അഭിലാഷ്, 40. ബിന്ദു ബാബുരാജ്, 41. ദിവ്യ സജി, 42. എ. സായിനാഥൻ മാസ്റ്റർ, 43. എ.എ. സുബ്രഹ്മണ്യൻ.