bjp

തൃശൂർ: കോർപറേഷൻ തിരഞ്ഞെടുപ്പിൽ നിലനിന്നിരുന്ന തർക്കങ്ങൾ തീർത്ത് ബി.ജെ.പി അവസാന പട്ടിക പ്രസിദ്ധീകരിച്ചു. സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണനെ മേയർ സ്ഥാനാർത്ഥിയാക്കി ഉയർത്തിക്കാട്ടിയാണ് അവസാന ലിസ്റ്റ് പുറത്തു വിട്ടത്.

കുട്ടൻകുളങ്ങരയിൽ നിന്നാണ് ഗോപാലകൃഷ്ണൻ മത്സരിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാക്കൾ മത്സരിക്കണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനം അനുസരിച്ചാണ് ഗോപാലകൃഷ്ണൻ മത്സരിക്കുന്നത്. നേരത്തെ ലോക്‌സഭയിലേക്കും നിയമസഭയിലേക്കും ഗോപാലകൃഷ്ണൻ മത്സരിച്ചിരുന്നു. ബി.ജെ.പിയുടെ സിറ്റിംഗ് വാർഡ് കൂടിയാണ് കുട്ടൻകുളങ്ങര.

അതേസമയം നിലവിലെ കൗൺസിലർ ജെ. ലളിതാംബികയ്ക്ക് സീറ്റ് നൽകാത്തത്തിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം തന്നെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് കെ.കെ. അനീഷ് കുമാർ എന്നിവരാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്.

ഇന്നലെ പ്രഖ്യാപിച്ച മറ്റു സ്ഥാനാർഥികളും ഡിവിഷനും:

സംഗീത സനൂപ് (വിയ്യൂർ), ധന്യ സിജോ (രാമവർമപുരം), പി.വി. നന്ദകുമാർ (കിഴക്കുംപാട്ടുകര), സുനിത രാഹുൽ (ഒല്ലുക്കര), എം.എ. അജിത (കുട്ടനെല്ലൂർ), കെ.ജി. നിജി (കോട്ടപ്പുറം), എം.കെ. വാസുദേവൻ (കൂർക്കഞ്ചേരി), കെ.എസ്. അനിൽ കുമാർ (കണിമംഗലം), അഡ്വ. സുജഭായ് (കാര്യാട്ടുകര), ഉഷ മരുതൂർ (പുതുർക്കര).