ചാവക്കാട്: വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണത്തല ചാപ്പറമ്പ് നാഗയക്ഷി ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന മാക്കൽ രാജന്റെ മകൾ അഞ്ജന(16)യാണ് മരിച്ചത്. ഇന്നലെ രാവിലെ ഏഴു മണിയോടെയാണ് അഞ്ജനയെ മരിച്ച നിലയിൽ കണ്ടത്. ചാവക്കാട് പൊലീസ് സ്ഥലത്തെത്തി. ചാവക്കാട് അമൃത സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന അഞ്ജന ഈ വർഷം മണത്തല ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലാണ് പ്ലസ് വണ്ണിന് ചേർന്നത്. മാതാവ്: ജിൽഷ.