ചാലക്കുടി: തദ്ദേശ തിരഞ്ഞെടുപ്പിൽ ചാലക്കുടി നഗരസഭയിലേയ്ക്ക് കൂടുതൽ സ്ഥാനാർത്ഥികൾ പത്രികകൾ സമർപ്പിച്ചു. സി.പി.ഐയുടെ ആറുപേർ ചൊവ്വാഴ്ച പത്രിക നൽകി. എ. ഷീജൻ, ബിജി സദാനന്ദൻ, ഉഷ പരമേശ്വരൻ, സി. മധുസൂദനൻ, ബിന്ദു ശശികുമാർ, സിന്ധു വർഗീസ് എന്നിവരാണ് പത്രിക നൽകിയത്. ബി.ജെ.പിയുടെ ഷണ്മുഖൻ കുന്നേക്കാട്ടുകര, അമ്പാടി ഉണ്ണിക്കൃഷ്ണൻ എന്നിവർ പത്രിക നൽകി. തർക്കം നിലനിൽക്കുന്നതിനാൽ യു.ഡി.എഫിൽ ചില സീറ്റുകളിൽ സ്ഥാനാർത്ഥി നിർണ്ണയം പൂർത്തിയാകാത്തതിനാൽ അവസാന ദിവസമായിരിക്കും കൂടുൽ സ്ഥാനാർത്ഥികളും പത്രിക നൽകുക. സി.പി.എം സ്ഥാനാർത്ഥികൾ ബുധനാഴ്ച പത്രികകൾ സമർപ്പിക്കും.