പഴുവിൽ: തിരുപ്പൂരിൽ വാഹനാപകടത്തിൽ പഴുവിൽ സ്വദേശി മരിച്ചു. ചിറ്റിലപ്പിള്ളി പുല്ലോക്കാരൻ ഷിബു (49) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തിരുപ്പൂരിലെ ബനിയൻ കമ്പനിയിലേക്ക് ജോലിക്ക് പോകവേയാണ് അപകടമുണ്ടായത്. സംസ്കാരം പിന്നീട്. ഭാര്യ: ലിസി. മക്കൾ: അഞ്ജലിക, ആൻഞ്ജലീന, എനോഷ്.