ldf

ക​യ്പ​മം​ഗ​ലം​:​ ​മ​തി​ല​കം​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​സ്ഥാ​നാ​ർ​ത്ഥി​ ​പ​ട്ടി​ക​യി​ൽ​ ​പ​ട്ടി​ക​ജാ​തി​ ​സം​വ​ര​ണം​ ​കൂ​ടാ​തെ​ ​നാ​ലു​ ​ജ​ന​റ​ൽ​ ​സീ​റ്റി​ലും​ ​പ​ട്ടി​ക​ ​ജാ​തി​ക്കാ​ർ​ക്ക് ​മ​ത്സ​രി​ക്കാ​ൻ​ ​അ​വ​സ​രം​ ​ന​ൽ​കി​ മാ​തൃ​ക​ ​കാ​ട്ടി​ ​എ​ൽ.​ഡി.​എ​ഫ്. ഇതോടെ പഞ്ചായത്തിൽ 17ൽ എഴ് സീറ്റിലും പട്ടികജാതിക്കാർ എൽ.ഡി.എഫിനായി പടക്കിറങ്ങും.

​സി.​പി.​എം​ ​പ​തി​നൊ​ന്ന് ​വാ​ർ​ഡു​ക​ളി​ലും,​ ​സി.​പി.​ഐ​ ​അ​ഞ്ചു​ ​വാ​ർ​ഡു​ക​ളി​ലും​ ​ഒ​രു​ ​വാ​ർ​ഡി​ൽ​ ​എ​ൽ.​ഡി.​എ​ഫ് ​സ്വ​ത​ന്ത്ര​നും​ ​അ​ട​ക്ക​മാ​ണ് ​സ്ഥാ​നാ​ർ​ത്ഥി​ക​ളെ​ ​മ​ത്സ​രി​പ്പി​ക്കു​ന്ന​ത്.​ ​ജ​ന​റ​ൽ​ ​വാ​ർ​ഡു​ക​ളാ​യ​ 8,​ 12​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​സി.​പി.​എ​മ്മും,​ 9,​ 10​ ​വാ​ർ​ഡു​ക​ളി​ൽ​ ​സി.​പി.​ഐ​യു​മാ​ണ് ​പ​ട്ടി​ക​ ​ജാ​തി​ക്കാ​ർ​ക്ക് ​മ​ത്സ​രി​ക്കാ​ൻ​ ​അ​വ​സ​രം​ ​ന​ൽ​കി​യ​ത്.​ ​മതിലകം പഞ്ചായത്തിലെ ജനറൽ വാർഡുകളായ 8 ൽ സമുതി സുന്ദരൻ, 12 ൽ മാലതി സുബ്രഹ്മണ്യൻ എന്നിവർ സി.പി.എം സ്ഥാനാർത്ഥികളും 9 ൽ ഹിത രതീഷ്, 10 ൽ ടി.എസ് രാജു എന്നിവർ സി.പി.ഐ സ്ഥാനാർത്ഥികളുമാകും. കൂടാതെ പട്ടിക ജാതി വനിതാ സംവരണ വാർഡായ 5 ൽ സി.പി.എം സ്ഥാനാർത്ഥിയായ രജനി ബേബിയും, പട്ടിക ജാതി പുരുഷ സംവരണ വാർഡായ 15 ൽ സി.പി.എം സ്ഥാനാർത്ഥിയായി വി.എസ് രവീന്ദ്രനും മത്സരിക്കും. മ​തി​ല​കം​ ​ബ്ലോ​ക്ക് ​പ​ഞ്ചാ​യ​ത്തി​ൽ​ ​മ​തി​ല​കം​ ​ഡി​വി​ഷ​ൻ​ ​ഷീ​ജ​ ​ബാ​ബു​ ​(​സി.​പി.​എം​),​ ​കൂ​ളി​മു​ട്ടം​ ​ഡി​വി​ഷ​ൻ​ ​ഹ​ഫ്‌​സ​ ​ഒ​ഫൂ​ർ​ ​(​സി.​പി.​ഐ​)​ ,​ ​എ​സ്.​എ​ൻ​ ​പു​രം​ ​ഡി​വി​ഷ​ൻ​ ​സി.​കെ​ ​ഗി​രി​ജ​ ​എ​ന്നി​വ​രും​ ​സ്ഥാ​നാ​ർ​ത്ഥി​ക​ളാ​കും.