മാള: പരിസ്ഥിതിലോല മേഖലയായ വാഴച്ചാലിൽ കടുത്ത ആഘാതമേൽപ്പിക്കുന്ന ആനക്കയം ജല വൈദ്യുത പദ്ധതി ഉപേക്ഷിക്കണമെന്ന് കേരള ജൈവ കർഷക സമിതി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ജൈവ കർഷക സമിതി മാളയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സി.എസ്. ഷാജി, വി.കെ. ശ്രീധരൻ, എം.കെ. ഹരിലാൽ, വി.കെ. സുരേഷ്, ഫൈസൽ ബക്കർ, പി.ആർ. പ്രീതിഷ് എന്നിവർ പങ്കെടുത്തു.
മാള: ആനക്കയം ജലവൈദ്യുത പദ്ധതി നടപ്പിലാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമര സമിതിയുടെ ആഭിമുഖ്യത്തിൽ കൊമ്പൊടിഞ്ഞാമാക്കൽ കെ.എസ്.ഇ.ബി ഓഫീസിന് മുമ്പിൽ പ്രതിഷേധ ധർണ നടത്തി. പാഠഭേദം പത്രാധിപ സമിതി അംഗം ഡോ. വടക്കേടത്ത് പത്മനാഭൻ ഉദ്ഘാടനം ചെയ്തു. മുളവാദ്യ കലാകാരൻ ഉണ്ണിക്കൃഷ്ണൻ പാക്കനാർ അദ്ധ്യക്ഷനായി. പി.കെ. കിട്ടൻ, ടി.വി. മഹേഷ്, നിഷ അപ്പാട്ട്, വി.ആർ. മനുപ്രസാദ് എന്നിവർ സംസാരിച്ചു.