തൃശൂർ: നാടിനു വേണ്ടി പ്രവർത്തിക്കൂ, നീതിക്കായി ശബ്ദിക്കൂ മുദ്രാവാക്യവുമായി നാഷണൽ ഗ്രീൻ സോഷ്യലിസ്റ്റ് പാർട്ടി എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി നിലവിൽ വന്നു. നിലവിലെ മൂന്ന് മുന്നണി സംവിധാനങ്ങൾക്ക് അപ്പുറം രാഷ്ട്രീയ ബദലാണ് പാർട്ടി തേടുന്നതെന്ന് പാർട്ടി പ്രഖ്യാപനത്തിൽ ഹരിത സമത്വ വക്താവ് വാക്‌സറിൻ പെരെപ്പാടൻ വ്യക്തമാക്കി. പണം മുടക്കി ലാഭം കൊയ്യുന്ന കച്ചവടമായി രാഷ്ട്രീയം അധ:പതിച്ചിരിക്കുകയാണെന്ന് മുൻ യുവ ജനതാദൾ ജില്ലാ പ്രസിഡന്റ് ആയിരുന്ന അദ്ദേഹം വ്യക്തമാക്കി. പ്രതികരണ ശേഷിയുള്ളവർ നോട്ടയുടെ സാധ്യത ഉപയോഗിക്കുന്നത് പ്രതിഷേധം മാത്രമായി ഒതുങ്ങുകയാണ്. ഈ സാഹചര്യത്തിലാണ് പുതിയ പാർട്ടി രൂപീകരണം. യോഗ മാസ്റ്ററായ അജിത്ത് വിനായക്, എ.എസ് ഫസലുദ്ദീൻ എന്നിവരും പങ്കെടുത്തു.