കയ്പമംഗലം: എൽ.ഡി.എഫ് പെരിഞ്ഞനം പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.വി. രാജേഷ് ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ കമ്മിറ്റി അംഗം കെ.കെ. സച്ചിത്ത് അദ്ധ്യക്ഷനായി. ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.കെ. സുധീഷ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് ഷൈലജ പ്രതാപൻ, എൽ.ഡി.എഫ് നേതാക്കളായ അഡ്വ. ശ്രേയസ് കുമാർ, ടി.പി. രഘുനാഥ്, ടി.കെ. രമേഷ്ബാബു, ടി.കെ. രാജു, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി കെ.എസ്. ജയ, ഗ്രാമ ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.