കാഞ്ഞാണി: മണലൂർ പഞ്ചായത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ മുന്നണികൾക്ക് ഭീഷണിയായി ജനകീയ കൂട്ടായ്മയായ മിഷൻ ട്വൻ്റി 30 മണലൂർ രംഗത്ത്. 2015 ൽ എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്ത് പിടിച്ച ട്വൻ്റി ട്വൻ്റി എന്ന സംഘടനയുടെ പാത പിന്തുടർന്നാണ് മിഷൻ ട്വൻ്റി 30 മണലൂർ രൂപം കൊണ്ടത്. ജനകീയ വിഷയം ഉയർത്തി അഴിമതി മുക്ത ഭരണമാണ് സംഘടന വാഗ്ദാനം ചെയ്യുന്നത്. ആറ് വാർഡുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മറ്റു വാർഡുകളിലേക്കുള്ള സ്ഥാനാർത്ഥികളുടെ പത്രിക ഇന്ന് സമർപ്പിക്കുമെന്ന് പ്രസിഡൻ്റ് ഷിജിൽ പാലക്കാടി പറഞ്ഞു.