ഷാഹിന സലിം പി.പി.ഇ കിറ്റ് ധരിച്ചു നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നു.
ചാവക്കാട്: പി.പി.ഇ കിറ്റ് ധരിച്ച് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ സ്ഥാനാർത്ഥി എത്തിയത് കൗതുകമായി. നഗരസഭയിലെ 13-ാം വാർഡ് ഇടതുപക്ഷ സ്ഥാനാർത്ഥി ഷാഹിന സലിം ആണ് ഇത്തരത്തിൽ വേറിട്ട രീതിയിൽ നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ എത്തിയത്. ഭർത്താവ് കൊവിഡ് പോസിറ്റീവ് ആയതിനാൽ നിരീക്ഷണത്തിലിരിക്കുകയായിരുന്നു ഷാഹിന. നാമനിർദ്ദേശപത്രിക നൽകേണ്ട സമയം അവസാനിക്കാൻ ഇരിക്കെയാണ് പി.പി.ഇ കിറ്റ് ധരിച്ചെത്തിയത്. സൂപ്രണ്ട് എം.വി. സനിൽകുമാറിനാണ് പത്രികസമർപ്പിച്ചത്. പ്രവർത്തകരായ സിജി സതീശൻ, ഷെബീർ കണ്ണത്ത്, നികിൽ മുഹമ്മദ് എന്നിവരും ഒപ്പമുണ്ടായിരുന്നു.