വെള്ളാങ്ങല്ലുർ: കോൺഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റും മുതിർന്ന കോൺഗ്രസ് പ്രവർത്തകനുമായിരുന്ന വള്ളിവട്ടം കാക്കോട് ഭാസ്‌കരൻ കോൺഗ്രസ് വിട്ട് ബി.ജെ.പി അംഗമായി. ബി.ജെ.പി കൊടുങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, ഭാസ്‌കരന് അംഗത്വം നൽകി. യോഗത്തിൽ ബി.ജെ.പി വെള്ളാങ്ങല്ലൂർ മണ്ഡലം പ്രസിഡന്റ് ഷിബിൻ ആക്‌ളിപറമ്പിൽ അദ്ധ്യക്ഷനായി. ഷാലി വഴിനടക്കൽ, പ്രശോഭ് ചുതുകാട്ടിൽ, എ.പി. ശശി മേനോൻ, പി.വി. കൃഷ്ണരാജ്, സ്മിത ജയലാൽ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ സ്ഥാനാർത്ഥി നിർണയത്തിൽ വെള്ളാങ്ങല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് പാർട്ടി വിട്ടതെന്ന് ഭാസ്‌കരൻ പറഞ്ഞു.