triprayar-temple
തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിൽ മണ്ഡല മാസാചരണത്തോട് അനുബന്ധിച്ച് നടന്ന കാഴ്ചശീവേലി.

തൃപ്രയാർ: ശ്രീരാമസ്വാമി ക്ഷേത്രത്തിൽ മണ്ഡലമാസാചരണത്തോട് അനുബന്ധിച്ച് 41 ദിവസത്തെ കാഴ്ചശീവേലി എഴുന്നള്ളിപ്പിന് തുടക്കം. ഈ ദിവസങ്ങളിൽ ക്ഷേത്രത്തിൽ ഉച്ചശീവേലി ഉണ്ടായിരിക്കില്ല. പ്രഭാതശീവേലിയും വൈകിട്ട് നടത്തുന്ന കാഴ്ചശീവേലിയും നെറ്റിപ്പട്ടം ചാർത്തിയ ആന എഴുന്നള്ളിപ്പും മേളത്തോടു കൂടിയായിരിക്കും നടത്തുക. ധനുമാസം പത്തിന് നടക്കുന്ന പത്താമുദയം വേലയോടെയായിരിക്കും മണ്ഡലമാസാചരണത്തിനു സമാപനം കുറിക്കുക.