മാള: പുത്തൻചിറയിൽ എൽ.ജെ.ഡിക്ക് സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് നിയോജക മണ്ഡലം സെക്രട്ടറി രാജി വച്ച് യു.ഡി.എഫ് സ്ഥാനാർത്ഥിയായി. എൽ.ജെ.ഡി നിയോജക മണ്ഡലം സെക്രട്ടറി പി.സി ബാബുവാണ് പാർട്ടിയിൽ നിന്ന് രാജിവച്ചത്. പഞ്ചായത്ത് മുൻ അംഗം കൂടിയായ പി.സി ബാബു വാർഡ് 14 ൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശ പത്രിക നൽകി. യു.ഡി.എഫിലെ ഘടക കക്ഷിയായിരുന്നപ്പോൾ പുത്തൻചിറയിൽ ഒൻപതാം വാർഡിൽ സീറ്റ് നൽകിയിരുന്നു.