വടക്കാഞ്ചേരി: ഭൂരഹിതർക്കായി സർക്കാർ ലൈഫ് മിഷൻ വഴി വടക്കാഞ്ചേരിയിലെ ചരൽപറമ്പിൽ നിർമ്മിക്കുന്ന ഫ്ളാറ്റ് സമുച്ചയത്തിൽ വിജിലൻസ് പരിശോധന നടത്തി. തിരുവനന്തപുരത്തു നിന്നുമെത്തിയ സംഘം കൊച്ചിയിലെ ഉദ്യോഗസ്ഥന്മാരുമായാണ് ചരൽപറമ്പിലെത്തിയത്.
എല്ലാ നിലകളിലെയും വാർപ്പ് നിർമ്മാണം പൂർത്തിയായിട്ടുള്ള സ്ഥലങ്ങൾ സംഘം പരിശോധിച്ചു. മൂന്നാം തവണയാണ് വിജിലൻസ് സംഘം പരിശോധന നടത്തുന്നത്. ഫ്ളാറ്റുകളിൽ ഓരോ കുടുബത്തിനും താമസിക്കുന്നതിനായി മുറികൾ തിരിച്ചുള്ള നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നതിനിടെയാണ് ഫ്ളാറ്റ് നിർമ്മാണം വിവാദമായത്.
ഇതേത്തുടർന്ന് കരാറുകാരൻ നിർമ്മാണം നിറുത്തിവച്ചു.