മാള: ഇടിമിന്നലിൽ പൂപ്പത്തിയിൽ വീടിന് നാശനഷ്ടം. പൂപ്പത്തി കിഴക്കേ തെരുവിൽ ബാലൻ്റെ വീടിനും വീട്ടുഉപകരണങ്ങൾക്കുമാണ് നാശനഷ്ടം സംഭവിച്ചത്. ഇലക്ട്രോണിക് ഉപകരണങ്ങളും വീടിൻ്റെ ജനൽ ചില്ലുകളും തകർന്നിട്ടുണ്ട്. ഭിത്തിയിൽ പല ഭാഗത്തും വിള്ളൽ വീണിട്ടുണ്ട്. വൈകിട്ട് ഉണ്ടായ ഇടിമിന്നലിലാണ് നാശനഷ്ടം ഉണ്ടായത്.