ചാലക്കുടി: മാർക്കറ്റ് റോഡിൽ വൺവെ സമ്പ്രദായം വീണ്ടും കർക്കശമാക്കി. വർഷങ്ങൾക്ക് മുമ്പ് ട്രാഫിക് കമ്മിറ്റി തീരുമാനിച്ച വൺവെ തീരുമാനം നടപ്പാക്കുന്നതും ഇല്ലാതാക്കുന്നതും ഇവിടുത്തെ സ്ഥിരം കാഴ്ചയാണ്. കഴിഞ്ഞ ദിവസം പൊലീസെത്തി വിലക്ക് ലംഘിച്ച വാഹനങ്ങളെ തിരിച്ചുവിട്ടു. ആട്ടോ അടക്കമുള്ള എല്ലാ വാഹനങ്ങൾക്കും മിർവ ജംഗ്ഷനിലാണ് പ്രവേശന കവാടം. എൽ.ഐ.സി ഓഫീസ് കഴിഞ്ഞുള്ള പാം റോഡ് വരെ ഇതുബാധകമാണ്. തെക്ക് നിന്നും വടക്കോട്ട് വാഹനം ഓടിക്കുന്നവർത്ത് പിഴ നൽകണമെന്നാണ് തീരുമാനം. ആവശ്യമെങ്കിൽ ചെറിയ വാഹനങ്ങൾക്ക് പോക്കറ്റ് വഴിയിലൂടെ മെയിൻ റോഡിലേക്ക് പോകനും സൗകര്യമുണ്ട്. മുടങ്ങിയും തുടങ്ങിയും എത്തുന്ന ട്രാഫിക് പരിഷ്‌കാരങ്ങൾ പ്രാബല്യത്തിലാക്കുന്നത് ദുഷ്‌കര നടപടിയാകുമെന്ന് ജനങ്ങൾ പറയുന്നു.