മാള: എൽ.ഡി.എഫ് സീറ്റ് വിഭജനത്തിൽ അസംതൃപ്തരായ എൽ.ജെ.ഡി കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിൽ അനുവദിച്ച സീറ്റുകൾ ഉപേക്ഷിച്ചു. അതേസമയം എൽ.ഡി.എഫുമായി സഹകരിക്കുമെന്നും എൽ.ജെ.ഡി നിയോജക മണ്ഡലം പ്രസിഡൻ്റ് ഡേവിസ് കണ്ണമ്പിള്ളി അറിയിച്ചു. പൊയ്യ, മാള, അന്നമനട, പുത്തൻചിറ, കുഴൂർ പഞ്ചായത്തുകളിൽ എൽ.ജെ.ഡി സീറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പൊയ്യ, മാള, അന്നമനട എന്നീ പഞ്ചായത്തുകളിൽ വിജയ സാദ്ധ്യത കുറഞ്ഞ സീറ്റാണ് നൽകിയതെന്ന് എൽ.ജെ.ഡി നേതാക്കൾ പറയുന്നു. പുത്തൻചിറ, കുഴൂർ പഞ്ചായത്തുകളിൽ സീറ്റ് നൽകാൻ വിസമ്മതിച്ചു. യു.ഡി.എഫിനൊപ്പം നിന്നപ്പോൾ ലഭിച്ച സീറ്റുകൾ മാത്രമാണ് ആവശ്യപ്പെട്ടിരുന്നത്. പുത്തൻചിറയിൽ നിയോജക മണ്ഡലം സെക്രട്ടറിയായിരുന്ന പി.സി ബാബു രാജിവച്ച് യു.ഡി.എഫ് സ്ഥാനാർത്ഥിയായിട്ടുണ്ട്.