 
കയ്പമംഗലം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ കൊടുങ്ങല്ലൂർ മേഖല ഭാരവാഹികൾ അധികാരമേറ്റു. പെരിഞ്ഞനം വ്യാപാര ഭവനിൽ നടന്ന അധികാര കൈമാറ്റ യോഗം മേഖല പ്രസിഡൻ്റ് ബഷീർ മാമിയ ഉദ്ഘാടനം ചെയ്തു. മുൻ ട്രഷറർ എ.എസ് ജയപ്രസാദ് കണക്കു ബുക്കും രശീതികളും ട്രഷറർ ആൻ്റണി മുമൻസിന് നൽകി അധികാര കൈമാറ്റം നടത്തി. പ്രസിഡൻ്റ് ബഷീർ മാമിയ, ജനറൽ സെക്രട്ടറി നജീബ് അലി, ട്രഷറർ ആൻ്റണി മുമൻസ്, വൈസ് പ്രസിഡന്റ് സുനിൽ കെ. മാണീസ്, ജോ. സെക്രട്ടറി വിനു അർച്ചന എന്നിവരാണ് അധികാരമേറ്റത്. നജീബ് അലി, സത്യൻ ശ്രുതി, മധുലയചിത്ര , മേത്തല യൂണിറ്റ് സെക്രട്ടറി സന്ദീപ്, ടൗൺ യൂണിറ്റ് സെക്രട്ടറി സുരേഷ് കണ്ണൻ, പെരിഞ്ഞനം യൂണിറ്റ് ട്രഷറർ ഗിരി വൈഗ, മേഖല ജോയിന്റ് സെക്രട്ടറി വിനു അർച്ചന, പെരിഞ്ഞനം യൂണിറ്റ് സെക്രട്ടറി ഇജാസ് വലിയകത്ത് എന്നിവർ സംസാരിച്ചു.