മാള: മാള പഞ്ചായത്തിലെ പതിനാലാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കെതിരെ സൂക്ഷ്മ പരിശോധനയ്ക്കിടയിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കൈയേറ്റം ചെയ്യാൻ ശ്രമിച്ചതായി പരാതി. ഇതു സംബന്ധിച്ച് എൽ.ഡി.എഫിലെ ഐ.എൻ.എൽ പ്രതിനിധിയായ സ്ഥാനാർത്ഥി അച്ചുതനാണ് വരണാധികാരിക്ക് പരാതി നൽകിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി ജോഷി കാഞ്ഞൂത്തറയുടെ നാമനിർദ്ദേശ പത്രികയിൽ ആക്ഷേപം ഉന്നയിച്ചപ്പോഴാണ് പ്രകോപനം ഉണ്ടായതെന്നും പറയുന്നു. സംഭവത്തിൽ ഐ.എൻ.എൽ നിയോജക മണ്ഡലം പ്രസിഡൻ്റ് ജോസ് കുരിശിങ്കൽ, സെക്രട്ടറി റിയാസ് മാള, ജില്ലാ സെക്രട്ടറി സാലി സജീർ എന്നിവർ പ്രതിഷേധിച്ചു.