tn-prathapan

തൃശൂർ: ടി.എൻ. പ്രതാപൻ എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങുന്ന സ്ഥാനാർത്ഥികളും നേതാക്കളും കൊവിഡ് പരിശോധന നടത്തണമെന്ന ഡി.എം.ഒയുടെ നിർദ്ദേശം അനുസരിച്ച് എം.പി കൊവിഡ് പരിശോധന നടത്തുകയായിരുന്നു. ആന്റിജൻ പരിശോധനയിൽ ഫലം നെഗറ്റീവായിരുന്നു. തുടർന്ന് നടത്തിയ ആർ.ടി.പി.സി.ആർ പരിശോധനയിലാണ് സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളില്ലാത്തതിനാൽ വീട്ടിൽ നിരീക്ഷണത്തിലാണ്. ഭാര്യ രമ, മകൻ ആഷിഖ് എന്നിവർ വീട്ടിൽ ക്വാറന്റൈനിലാണ്. സമ്പർക്കത്തിൽ ഏർപ്പെട്ടവർ ശ്രദ്ധിക്കണമെന്ന് എം.പി അറിയിച്ചു.