guruvayur-temple

ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി വിളക്കിന്റെ ഭാഗമായി ഇന്ന് സപ്തമി വിളക്ക് തെളിയും. നെന്മിനി മനക്കാരുടെ വകയാണ് സപ്തമി വിളക്ക്. വെളിച്ചെണ്ണ ഉപയോഗിച്ച് വിളക്ക് തെളിക്കുന്നുവെന്ന പ്രത്യേകതയും സപ്തമി വിളക്കിനുണ്ട്. സ്വന്തം പറമ്പിലെ നാളികേരം ഉപയോഗിച്ചുള്ള വെളിച്ചെണ്ണയാണ് വിളക്ക് തെളിക്കാൻ ഉപയോഗിക്കുക.

നല്ലെണ്ണയും നെയ്യുമാണ് മറ്റ് ഏകാദശി വിളക്കുകൾക്ക് ഉപയോഗിക്കാറ്. വെളിച്ചെണ്ണ ഉപയോഗിച്ച് വിളക്ക് തെളിച്ചാൽ കൂടുതൽ ശോഭ ലഭിക്കും. നെന്മിനി എൻ.സി രാമൻ ഭട്ടതിരിപ്പാടിന്റെ പേരിലാണ് വിളക്കാഘോഷം നടത്തുന്നത്. ക്ഷേത്രത്തിൽ ഇന്നലെ പുരാതന തറവാടായ മാണിക്കത്ത് കുടുംബത്തിന്റെ വകയായിരുന്നു ഏകാദശിവിളക്ക്. നാളെ പുഴിക്കിഴേ വാരിയത്ത് കുടുംബം വക വിളക്ക് നടക്കും.