ldf-covention
ജില്ലാ പഞ്ചായത്ത് കയ്പമംഗലം ഡിവിഷൻ എൽ.ഡി.എഫ് കൺവെൻഷൻ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: എൽ.ഡി.എഫ് ജില്ലാപഞ്ചായത്ത് കയ്പമംഗലം ഡിവിഷൻ തിരഞ്ഞെടുപ്പ് കൺവെൻഷൻ പെരിഞ്ഞനം യമുന ഹാളിൽ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ഉദ്ഘാടനം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി പി.കെ ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. എൽ.ഡി.എഫ് കൺവീനർ പി.വി മോഹനൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.കെ സുധീഷ്, ഇ.ടി ടൈസൺ മാസ്റ്റർ എം.എൽ.എ, മുഹമ്മദ് ചാമക്കാല, അഡ്വ. ശ്രേയസ് കുമാർ, സ്ഥാനാർത്ഥി കെ.എസ് ജയ, എം.സി ശശിധരൻ എന്നിവർ സംസാരിച്ചു. 51 അംഗ കമ്മിറ്റി രൂപീകരിച്ചു. ഭാരവാഹികളായി പ്രസിഡൻ്റ് ടി.കെ രാജു, സെക്രട്ടറി ടി.പി രഘുനാഥ്, ട്രഷറർ പി.വി മോഹനൻ എന്നിവരെ തിരഞ്ഞെടുത്തു.