തളിക്കുളം: ഗ്രാമ പഞ്ചായത്തിൽ ജനമുന്നണി 16 സീറ്റുകളിലും സ്ഥാനാർത്ഥികളെ നിറുത്തി മത്സരിക്കുമെന്ന് കൺവീനർ എം.എസ്. ഭാസ്‌കരൻ അറിയിച്ചു. ഈയിടെ സി.പി.എം ലോക്കൽ കമ്മിറ്റിയിൽ നിന്ന് രാജി വെച്ച പി.വി സുധാകരൻ 11-ാം വാർഡിലും , ആർ.എം.പി.ഐ ജില്ലാ പ്രസിഡന്റ് അഡ്വ. വി.എം. ഭഗവത് സിംഗ് 16-ാം വാർഡിലും, പഞ്ചായത്ത് സെക്രട്ടറി എം.എസ്. ഭാസ്‌കരൻ 14-ാം വാർഡിലും മത്സരിക്കുന്നു. മൂന്നാം വാർഡിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്ന നീന സുഭാഷിനെ പിന്തുണക്കും.