വാടാനപ്പിള്ളി: ശക്തമായ തിരമാലയെ തുടർന്ന് എങ്ങണ്ടിയൂർ പഞ്ചായത്തിന്റെ തീരമേഖലയിൽ കനത്ത വെള്ളക്കെട്ട്. വ്യാഴം, വെള്ളി ദിവസങ്ങളിലായി അറബിക്കടലിൽ രൂപപ്പെട്ട ശക്തമായ തിരമാലകളാണ് വെള്ളക്കെട്ടിന് കാരണം. പൊക്കൊളങ്ങര ബീച്ച്, ചിപ്‌ളിമാട്, ചേറ്റുവ, പടന്ന, മീൻ കടവ് എന്നീ പ്രദേശങ്ങളിലെ വീടുകളിലേക്ക് വെള്ളം കയറി. തോടുകളിലും കിണറുകളിലും ഇതോടെ ഉപ്പ് വെള്ളം കയറിയതിനാൽ ജനജീവിതം ബുദ്ധിമുട്ടിലായിരിക്കുകയാണ്.