ഒല്ലൂർ: കൊടകര ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും നിലവിലെ തൃക്കൂർ പഞ്ചായത്ത് അംഗവുമായ എ നാരായണൻ കുട്ടി കോൺഗ്രസിൽ നിന്നും രാജി വച്ചു. കൊടകര ബ്ലോക്കിലെ തൃക്കൂർ ഡിവിഷനിൽ നിന്നും സ്വതന്ത്രനായാണ് ഇദ്ദേഹം ജനവിധി തേടുന്നത്. അടുത്തിടെ കോൺഗ്രസിൽ എത്തിയവരെ സ്ഥാനാർത്ഥിയാക്കിയതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് ആരോപണം.