കയ്പമംഗലം: ദേവമംഗലം ക്ഷേത്രത്തിൽ സ്‌കന്ദഷഷ്ഠി ആചരിച്ചു. രാവിലെ ഗണപതി ഹവനം, സുബ്രഹ്മണ്യസ്വാമിക്ക് പ്രത്യേക പഞ്ചവംശതി കലശാഭിഷേകം, പാലഭിഷേകം, പഞ്ചാമൃതാഭിഷേകം, ഗ്രാമപ്രദക്ഷിണം എന്നിവ നടത്തി. വൈകീട്ട് ദീപാരാധന, ചുറ്റുവിളക്ക്, ഭസ്മാഭിഷേകം, അത്താഴ പൂജ എന്നിവയും ഉണ്ടായിരുന്നു. ക്ഷേത്രം മേൽശാന്തി അഖിലേഷ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ അനീഷ്, ദിതിൻ, കുട്ടു എന്നിവർ സഹകാർമ്മികരായി.