nda
തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനശേഷം ഏഴ് ,ഒമ്പത് ഡിവിഷനുകളിലെ സ്ഥാനാർത്ഥികളായ സിജി സുഷിൽകുമാറും ഷീനപ്രകാശനും പി.കെ.കൃഷ്ണദാസിനൊപ്പം

തൃശൂർ: ബി.ജെ.പിയും ബി.ഡി.ജെ.എസും രാമലക്ഷ്മണൻമാരെ പോലെയാണെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് പറഞ്ഞു. തൃശൂർ കോർപറേഷൻ 7, 9 ഡിവിഷൻ എൻ.ഡി.എ സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ഡി.ജെ.എസ്‌ തൃശൂർ നിയോജക മണ്ഡലം സെക്രട്ടറി കെ.യു. വേണുഗോപാൽ , വി.എച്ച്.പി ജില്ലാ പ്രസിഡന്റ് മോഹൻ മേനോൻ പേനിക്കാട്ടിൽ എന്നിവർ സംസാരിച്ചു. ബി.ജെ.പി കുറ്റുമുക്ക് ഏരിയ പ്രസിഡന്റ് സന്തോഷ് ചുള്ളിക്കാട് അദ്ധ്യക്ഷനായിരുന്നു. ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡന്റ് ടോണി ചാക്കോള, ബി.ജെ.പി തൃശൂർ നിയോജക മണ്ഡലം സെക്രട്ടറി വിപിൻ ഐനിക്കുന്നത്ത്, സതീഷ് മേനോൻ, കുറ്റുമുക്ക് ഏരിയ സെക്രടറി കണ്ണൻ തുടങ്ങിയവർ സംസാരിച്ചു.