കയ്പമംഗലം: രാജ്യത്തെ തൊഴിൽ ശക്തിയിൽ 93 ശതമാനം വരുന്ന അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് മിനിമം പെൻഷൻ 5000 രൂപ അനുവദിക്കണമെന്ന് ബി.എം.എസ് അഖിലേന്ത്യ സെക്രട്ടറി വി. രാധാകൃഷ്ണൻ ആവശ്യപെട്ടു. പെരിഞ്ഞനത്ത് ബി.എം.എസ് കയ്പമംഗലം മേഖലാ സമ്മേളനവും ഓഫീസ് ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. കെ. ഹരീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.കെ. ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി കെ.ബി. ജയശങ്കർ, പ്രസിഡന്റ് ലിജോയ് ചക്കരപ്പാടം എന്നിവർ സംസാരിച്ചു.