ചാവക്കാട്: താലൂക്ക് ആശുപത്രിയിൽ ഇന്നലെ നടന്ന ആന്റിജൻ പരിശോധനയിൽ ഗുരുവായൂരിലെ ഒരു പൊലീസുകാരൻ ഉൾപ്പെടെ 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ നാലുപേർ ചാവക്കാട് നഗരസഭാ പരിധിയിൽ പെട്ടവരാണ്. ഗുരുവായൂർ നഗരസഭയിലെ രണ്ടുപേർക്കും, കണ്ടാണശ്ശേരി, പാവറട്ടി, പുന്നയൂർ എന്നിവിടങ്ങളിലെ ഓരോരുത്തർക്കുമാണ് രോഗമുണ്ടായത്. 45 പേരാണ് പരിശോധനയ്ക്ക് വിധേയരായത്.